26.9 C
Kottayam
Sunday, May 5, 2024

ശക്തമായ മഴ, അപ്രതീക്ഷിത കാറ്റ്; മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത നാശനഷ്ടം

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. എറണാകളും, കോട്ടയം, ഇടുക്കി ജില്ലകളിൽ പുലർച്ചെയുണ്ടായ അപ്രതീക്ഷിത കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾ വീടുകൾ തകർന്നു. അതേ സമയം ആളപായം എവിടേയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

45 കി.മീ മുതൽ 65 കി.മീ വരെ ശക്തമായ വേഗതയിൽ കാറ്റ് വീശുമെന്നും മലയോര മേഖലകളിൽ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു. ഈ സമയത്ത് തന്നെ അറബിക്കടലിൽ കാലവർഷ കാറ്റും ശക്തിപ്രാപിച്ചിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കിയിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പുലർച്ചെ നാലു മണിയോടെ ഉണ്ടായ കാറ്റിൽ തൊടുപുഴ മേഖലയിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

കോട്ടയത്ത് മേതിരിയിലാണ് വൻ നാശനഷ്ടമുണ്ടായത്. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ആറോളം വീടുകൾ ഇത്തരത്തിൽ തകർന്നിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.

എറണാകുളം ജില്ലയിലാണ് കാറ്റ് ഏറ്റവുമധികം നാശംവിതച്ചത്. ഇന്ന് പുലർച്ചയെടക്കം ശക്തമായ മഴയുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ചുണ്ടായ കനത്ത കാറ്റാണ് നാശം വിതച്ചത്. പറവൂർ തത്തപ്പള്ളി, വൈപ്പിൻ,എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ മഴവന്നൂരിലടക്കമാണ് നാശനഷ്ടമുണ്ടായത്. വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. മേൽക്കൂരകൾ പറന്നു. ഭാഗികമായും പൂർണ്ണമായും വീടുകൾ തകർന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week