26 C
Kottayam
Monday, November 18, 2024
test1
test1

ചക്രവാതചുഴി,ന്യുനമർദ്ദ പാത്തി;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി ( Monsoon Trough) അതിന്റെ  സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും ( Cyclonic Circulation)നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 07-07-2022 മുതൽ 11-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 07-07-2022 മുതൽ 11-07-2022 വരെ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല. 

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

07-07-2022 മുതൽ 09-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം  അതിനോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

07-07-2022  മുതൽ 08-07-2022 വരെ: ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

07-07-2022  മുതൽ 11-07-2022 വരെ:തെക്ക് കിഴക്കൻ –  മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ)  08-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

2 തെറ്റാണ് ഡയാന ചെയ്തത്! പുലർച്ചെ വിളിച്ചിട്ട് അഭിനയിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞു; സത്യൻ അന്തിക്കാട്

കൊച്ചി:തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നാല്പതാം ജന്മദിനമാണിന്ന്. പിറന്നാളിനോട് അനുബന്ധിച്ച് നടിയുടെ ഡോക്യുമെന്ററിയും പുറത്തു വന്നിരുന്നു. നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഡയാന മറിയം കുര്യനില്‍ നിന്നും നയന്‍താരയെന്ന നടിയുടെ...

വിവാഹം വേണ്ട, ആലോചിച്ചെടുത്ത തീരുമാനം, 34 വയസിനിടെ ഞാൻ കണ്ട വിവാഹബന്ധങ്ങൾ; ഐശ്വര്യ ലക്ഷ്മി

കൊച്ചി:ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി....

‘നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല, അവർ ഇവളെ തിരിഞ്ഞ് പോലും നോക്കിയില്ല’ രസകരമായ അനുഭവം പറഞ്ഞ് ബേസിൽ

കൊച്ചി:സംവിധായകൻ എന്നതിലുപരി ബേസിൽ ജോസഫ് എന്ന നടനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. തുടരെ തുടരെ സിനിമകളാണ് താരത്തിനിപ്പോൾ. ബേസിൽ ഭാ​ഗമല്ലാത്ത മലയാള സിനിമകളും കുറവാണ്. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ റിലീസിന് ഏറ്റവും പുതിയ സിനിമ....

മോഹന്‍ലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച് മമ്മൂട്ടി; കുഞ്ചാക്കോ ബോബന്റെ മാസ് സെല്‍ഫി വൈറല്‍

കൊളംബോ:മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ചിത്രമൊരുക്കുന്ന തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും മോഹൻലാലുമെല്ലാം കൊളംബോയിലാണുള്ളത്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക...

അൻമോൽ ബിഷ്ണോയി യു.എസിൽ അറസ്റ്റിൽ; വലയിലായത്‌ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍

ന്യൂഡൽഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസ്സിൽ അറസ്റ്റിലായതായി റിപ്പോ‍ർട്ടുകൾ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.