25.4 C
Kottayam
Monday, June 8, 2026

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു; ആശങ്ക

Must read

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക 11 ദിവസത്തിനു ശേഷം മരിച്ചു. മഞ്ചേരിയല്‍ ജില്ലയിലെ കാശിപേട്ട് സ്വദേശിയായ 55കാരിയാണ് ശനിയാഴ്ച രാത്രി മരിച്ചത്. അവര്‍ക്കുണ്ടായിരുന്ന അസുഖങ്ങളാണ് മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

ജനുവരി 19ന് കാശിപേട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ വാക്സിന്‍ സ്വീകരിച്ചത്. ജനുവരി 29ന് ശ്വാസതടസ്സവും ബോധക്ഷയവും അനുഭവപ്പെട്ട ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക മാറ്റുകയായിരുന്നു.

എന്നാല്‍ നിംസിലെ ചികിത്സ കൊണ്ടും ഫലമുണ്ടായില്ല. ജനുവരി 30ന് രാത്രി 11 മണിയോടെ അവര്‍ മരണമടഞ്ഞു. കോവിഡ് വാക്സിനേഷന്‍ മൂലമല്ല, അവര്‍ക്കുണ്ടായിരുന്ന രോഗാവസ്ഥയാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായിരുന്ന തകരാറുകളും രക്തസമ്മര്‍ദ്ദവും മൂലമുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

നേരത്തെ നിര്‍മ്മല്‍ ജില്ലയില്‍ 42 കാരനായ ആംബുലന്‍സ് ഡ്രൈവറും വാറങ്കല്‍ ജില്ലയില്‍ 45 കാരനായ ആരോഗ്യ പ്രവര്‍ത്തകനും വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരണമടഞ്ഞിരുന്നു. ഇവരും ജനുവരി 19നാണ് വാക്സിന്‍ സ്വീകരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ പിറ്റേന്നും ആരോഗ്യപ്രവര്‍ത്തകന്‍ ജനുവരി 23നുമാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week