KeralaNews

കോവിഡ് വാക്സിൻ എടുത്താലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ:  കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാൽ  പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്.

കൂടുതൽ വാക്സിൻ കിട്ടിയാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ‌ വാക്സിൻ കിട്ടണം. അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button