ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് ആയിരുന്നു അത്, ഇപ്പോള്‍ വളരെയധികം ഖേദിക്കുന്നു; തുറന്ന് പറഞ്ഞ് രാജിനി ചാണ്ടി
കൊച്ചി:ഒരു മുത്തശ്ശിഗദയിലെ മുത്തശ്ശിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയായ താരമാണ് നടി രാജിനി ചാണ്ടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് നടി തുടങ്ങിയത്. മുത്തശ്ശി ഗദയ്ക്ക് പിന്നാലെ ബിഗ് ബോസ് 2വിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. കുറച്ച് ദിവസങ്ങള്‍ മാത്രം നിന്ന് ബിഗ് ബോസില്‍ പെട്ടെന്ന് തന്നെ പുറത്തായെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അടുത്തിടെ രാജിനി ചാണ്ടിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ റൈലായതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. പ്രേക്ഷകരെയും താരങ്ങളെയുമെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അന്ന് ചിത്രങ്ങള്‍ പുറത്തുവന്നത്. കുറെ പേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളുമായും എത്തി. അതേസമയം ബിഗ് ബോസിന് പിന്നാലെ നടിയുടെ വീട്ടിലാണ് മറ്റു മല്‍സരാര്‍ത്ഥികളെല്ലാം ഒത്തുകൂടിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് വൈറലായിരുന്നു.
ബിഗ് ബോസ് സംപ്രേക്ഷണ സമയം മത്സരാര്‍ത്ഥികളില്‍ ചിലരുമായി സ്വരച്ചേര്‍ച്ച
കുറവ് ഉണ്ടായിരുന്നുവെങ്കിലും താരങ്ങളോടെല്ലാവരോടും അടുത്ത സൗഹൃദം
കാത്തുസൂക്ഷിക്കുന്ന താരമാണ് രാജിനി ചാണ്ടി. ബിഗ് ബോസ് താരങ്ങളുടെ ഒരു
ഗ്രൂപ്പുണ്ടെന്നും അതിലാണ് എല്ലാവരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളതെന്നും നടി
മുന്‍പ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസിനെ
കുറിച്ചും താരങ്ങളെ കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് താരം.
ബിഗ് ബോസില്‍ ഇപ്പോഴായിരുന്നെങ്കില്‍ പോവുമായിരുന്നോ, അല്ലെങ്കില്‍ പോയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ ഖേദിക്കുന്നു എന്നാണ് നടി മറുപടി പറഞ്ഞത്. കാരണം ഞാന്‍ ചെയ്ത എറ്റവും വലിയ തെറ്റ് ആ റിയാലിറ്റി ഷോ എന്താണെന്ന് ഒരു ഷോ പോലും, ഒരു എപ്പിസോഡ് പോലും കാണാതെ പോയി എന്നുളളതാണ്. എന്റെ ലക്ഷ്യം പ്രായമായവര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി കൊടുക്കുക എന്നതായിരുന്നു. അല്ലെങ്കില്‍ പ്രായമായവരെ അവരവരുടെ ചട്ടക്കുട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ലൈഫ് എഞ്ചോയ് ചെയ്യണം എന്നുളളതായിരുന്നു ആഗ്രഹം. അല്ലാതെ ഈ റിയാലിറ്റി ഷോ എന്നുളളത് വേറൊരു സംഭവമാണെന്ന് എനിക്ക് അറിയത്തേ ഇല്ലായിരുന്നു. അവര് എന്നോട് ചെയ്ത എറ്റവും വലിയ തെറ്റ് എന്തൊണെന്ന് വെച്ചാല്‍ ഇതിനെ കുറിച്ച് അറിയാമോ എന്ന് അവര് എന്നോട് ചോദിച്ചിട്ടില്ല. ഇന്ന ഇന്ന പ്രശ്‌നങ്ങള് അതിലുണ്ടാവും എന്ന് പറഞ്ഞിട്ടില്ല. അവര് വിചാരിച്ചുകാണും ഞാന്‍ ഇതെന്താണെന്ന് അറിഞ്ഞിട്ട് വന്നതാവും എന്ന്.
എനിക്കറിയില്ല, പക്ഷേ എനിക്ക് ഒരു തരത്തിലുളള വിശദീകരണവും കിട്ടിയില്ല എന്നും നടി പറയുന്നു. രജിത്ത് കുമാറിനെ പിന്നീട് കണ്ടിരുന്നോ കോണ്‍ടാക്ടുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. അവരെ ആരെയും എനിക്ക് ഷോയ്ക്ക് മുന്‍പ് അറിയില്ലായിരുന്നു എന്ന് നടി പറയുന്നു. എനിക്ക് ശകലം പ്രിന്‍സിപ്പിള്‍സ് ഉണ്ട്. അത് ഉള്‍ക്കൊളളാതെ പോയി എന്നതാണ് പലയിടത്തും വന്ന എന്റെ പരാജയം. അതല്ലാതെ ഇതിനകത്ത് വന്ന ഒരു വ്യക്തിയുടെയും ഇപ്പോ പറഞ്ഞ വ്യക്തിയുടെയോ ഒന്നും ഒരു അഭിമുഖം പോലും ഞാന്‍ കണ്ടിട്ടില്ല. ഈ വ്യക്തിയുടെ ഇത് എങ്ങനെയായിരുന്നുവെന്ന് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് ആരെയും അതിന്റെയകത്ത് അറിയില്ലായിരുന്നു. ഒരു പിളേളരെയും അറിയില്ല. അതുകൊണ്ട് തന്നെ ആ സബ്ജക്ടിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. കാരണം ഒരാളുടെയും നല്ലതും ചീത്തയും എനിക്കറിയില്ല. കാരണം ഒരാളെ കുറിച്ചും അവര് നല്ലതാണ് മോശമാണ് എന്നൊന്നും പറയാനുളള കഴിവ് എനിക്കില്ല. താല്‍പര്യവുമില്ല. രാജിനി ചാണ്ടി പറഞ്ഞു.