<p>തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന വിവരശേഖരണ നടപടികളില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിലനില്‍ക്കില്ലെന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍. ഡിജിറ്റല്‍ പാസും മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും സുരക്ഷിതമായിരിക്കുമെന്ന് കമ്പനി പ്രതികരിച്ചു.</p>
<p>കോവിഡിന്റെ മറവില്‍ വ്യക്തിവിവരങ്ങള്‍ വിദേശകമ്പനിക്ക് നല്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പൗരന്മാരുടെ വിവരങ്ങള്‍ കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും സംസ്ഥാനസര്‍ക്കാര്‍ മാത്രമാണെന്ന് സ്പ്രിംഗ്ളര്‍ കമ്പനി സിഇഒയും മലയാളിയുമായ രാജി തോമസ് പ്രതികരിച്ചു.</p>
<p>ഇതിനുള്ള സൗകര്യം മാത്രമാണ് സ്പ്രിംഗ്ളര്‍ നല്‍കുന്നത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല. സ്വകാര്യത സംബന്ധിക്കുന്ന ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. വിവരങ്ങളുടെ മേല്‍ കമ്പനിക്ക് യാതൊരു അവകാശവും ഇല്ലെന്നും രാജി തോമസ് ഇമെയിലിലൂടെ പ്രതികരിച്ചു.</p>