KeralaNews

അജ്ഞാതനെ പിടികൂടി,മുഖംമൂടിമാറ്റിയ നാട്ടുകാര്‍ നാട്ടുകാര്‍ ഞെട്ടി

<p>തിരുവനന്തപുരം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അജ്ഞാതനുവേണ്ടിയുള്ള തിരച്ചിലില്‍ മാറാട് പൊലീസിന്റെ വലയില്‍ കുടുങ്ങിയത് പോക്‌സോ പ്രതി. രാത്രികാലങ്ങളില്‍ വീടിന് കല്ലെറിഞ്ഞും കതകിന് മുട്ടിയും ഭയപ്പാടുണ്ടാക്കുന്ന അജ്ഞാതനാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.</p>

<p>പയ്യാനക്കല്‍ സ്വദേശി 22 വയസ്സുകാരന്‍ ആദര്‍ശിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത്. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടിയെ കാണാനെത്തുമ്പോള്‍ പ്രതി നാട്ടുകാരുടെ ശ്രദ്ധതിരിക്കാന്‍ നടത്തുന്ന അടവുകളാണ് നാട്ടുകാരുടെ ഉറക്കംകെടുത്തിയതെന്ന പൊലീസ് പറയുന്നു. വീടുകളുടെ ജനല്‍ചില്ലുകള്‍ മുട്ടിയും കല്ലെറിഞ്ഞും നാട്ടുകാരുടെ ശ്രദ്ധിതിരിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറുകയാണ് പതിവ്.</p>

<p>അജ്ഞാതനെ പിടികൂടാന്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ രാത്രികാലങ്ങളില്‍ ഇറങ്ങി നടന്നതും കള്ളനെ പിടിക്കാനെന്ന പേരില്‍ ലഹരിസംഘം വിലസിയതും പൊലീസിനെ പ്രതിസന്ധിയിലാക്കി. സൗത്ത് ഏസി എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം നാട്ടുകാര്‍ സമ്മതിക്കുമ്പോഴും നാടിന്റെ ഉറക്കംകെടുത്തിയ അജ്ഞാതന്‍ പിടിയിലായ ആദര്‍ശാണെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. പ്രതിയെ കോടതി റിമാന്റ് ചെയ്തു</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button