24.3 C
Kottayam
Saturday, June 6, 2026

അസുഖം പറഞ്ഞ് അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടൻമാരെ കെട്ടിപ്പിടിച്ചു; നിത്യയ്‌ക്കെതിരെ വിമർശനം

Must read

കൊച്ചി:സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍.

വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്.

- Advertisement -

എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് വൈറലായതോടെയാണ് നിത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരാളെ അപമാനിക്കുന്നതിന് തുല്ല്യമായ പ്രവര്‍ത്തിയാണ് നടി ചെയ്തതെന്നും താരങ്ങളെപ്പോലെ അസിസ്റ്റന്റ്‌സും മനുഷ്യന്‍മാരാണെന്നും പോസ്റ്റുകളില്‍ പറയുന്നു.

- Advertisement -

ചടങ്ങിന്റെ തുടക്കത്തില്‍ സംവിധായകന് മിഷ്‌കിനെ നിത്യ കവിളില്‍ ചുംബിക്കുന്നുണ്ട്. മിഷ്‌കിന്‍ നിത്യയുടെ കൈയില്‍ തിരികെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ നടന്‍ ജയം രവിയെ കെട്ടിപ്പിടിച്ചാണ് നിത്യ സ്‌നേഹം പങ്കുവെച്ചത്. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. ജനുവരി 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week