29.4 C
Kottayam
Saturday, June 6, 2026

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു; മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ പാംപ്ലാനിക്ക് നിയമനം

Must read

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം.അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഒഴിഞ്ഞു. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയില്‍ അദ്ദേഹം ഭരണം നടത്തും.

കുര്‍ബാന വിവാദത്തെ തുടര്‍ന്ന് എതിര്‍പക്ഷത്തായ ബോസ്‌കോ പുത്തൂരിന്റെ വിമര്‍ശകരായ വിശ്വാസികള്‍ ആഹ്ലാദപ്രകടനം നടത്തി. അതേസമയം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. കുര്‍ബാന തര്‍ക്കത്തില്‍ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മില്‍ പല തവണ ഏറ്റുമുട്ടി.

- Advertisement -

വൈദികരെ ബിഷപ്പ് ഹൗസിനകത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചതോടെ, ഗേറ്റ് പാതി തകര്‍ന്നു. സമരം ചെയ്ത വൈദികര്‍ക്കെതിരെ സിനഡ് നിര്‍ദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്‌പെന്‍ഡ് ചെയ്തു. വൈദികര്‍ അറസ്റ്റ് വരിച്ചേക്കും. അറസ്റ്റ് വരിച്ചാല്‍ ജാമ്യത്തിന് ശ്രമിക്കാതെ ജയിലില്‍ പോകാനാണ് വൈദികരുടെ തീരുമാനം.

- Advertisement -

പ്രതിഷേധിക്കുന്ന മുഴുവന്‍ വൈദികരും അറസ്റ്റ് വരിക്കാനുള്ള നീക്കത്തിലാണെന്ന് വിമത വിഭാഗം പറഞ്ഞു. അങ്ങനെയെങ്കില്‍ നാളെ പള്ളികളില്‍ കുര്‍ബാനയടക്കം നടക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നും പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് ഇടപെടുന്നില്ലെന്നും വിമതര്‍ ആരോപിച്ചു

പൊലീസിന്റെ ബാരിക്കേഡ് പ്രതിഷേധക്കാര്‍ തള്ളിമാറ്റി. വൈദികരെ ബിഷപ്‌സ് ഹൗസിനുള്ളില്‍ പ്രവേശിപ്പിച്ചു. എ.ഡി.എം ഇരുവിഭാഗവുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week