24.9 C
Kottayam
Saturday, June 6, 2026

പോക്‌സോ കേസില്‍ പെട്ട സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Must read

തിരുവനന്തപുരം: പോക്‌സോ കേസില്‍ പെട്ട സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെയാണ് മണ്ഡലം കമ്മിറ്റി പുറത്താക്കിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിഷ്ണുവിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വിഴിഞ്ഞം മുല്ലൂരില്‍ ഉള്ള വീട്ടില്‍ വച്ച് വിഷ്ണു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി.

മുല്ലൂര്‍ സ്വദേശിനിയും സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സിപിഐ അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ സ്‌കൂളില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചത്.

- Advertisement -

പിന്നീട് പെണ്‍കുട്ടിയുടെ മാതാവുമായി വിഷ്ണു അടുപ്പത്തിലായി. വിവാഹിതനായ വിഷ്ണു കുടുംബസമേതം മുല്ലൂരിലുള്ള യുവതിയുടെ വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗത്തെ പോലെയായിരുന്നു വിഷ്ണു പെരുമാറിയിരുന്നത്. അതിനിടെ കഴിഞ്ഞ തിരുവോണ ദിനത്തില്‍ പെണ്‍കുട്ടിയും സഹോദരനും അമ്മയുമൊത്ത് വിഷ്ണുവിന്റെ വീട്ടിലെത്തിയാണ് സദ്യ കഴിച്ചത്.

- Advertisement -

ഇതിനു പിന്നാലെ സെപ്റ്റംബര്‍ 18ന് വിഷ്ണു ബാബു മുല്ലൂരിലുള്ള വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമൊത്ത് മദ്യപിച്ചു. തുടര്‍ന്ന് ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചതായാണ് പരാതി. വിഴിഞ്ഞം പൊലീസിന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയത്. വിഷ്ണുവിനെതിരെ പാര്‍ട്ടിയും നടപടി എടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week