24.4 C
Kottayam
Sunday, September 29, 2024

ഹവാല ഇടപാട്: സംസ്ഥാനത്ത് ED റെയ്ഡ് തുടരുന്നു, വിദേശപണമടക്കം കണ്ടെത്തി

Must read

കൊച്ചി: കേരളത്തിൽ വൻതോതിൽ ഹവാല ഇടപാട് നടക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന് തിങ്കളാഴ്ച വെെകീട്ട് ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്.

10,000 കോടി രൂപയുടെ ഹവാല ഇടപാട് കേരളം കേന്ദ്രീകരിച്ച് അടുത്തകാലത്തായി നടന്നെന്നാണ് ഇ.ഡി വ്യക്തമാകുന്നത്. മൂന്നുവർഷമായി നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്. വൻതോതിൽ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിൽ നിന്നും വിദേശപണം കണ്ടെത്തിയതായും വിവരമുണ്ട്.

ഹവാലയ്ക്കായി ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന കേന്ദ്രങ്ങൾ.

കൊച്ചിയിൽ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്ത വിൽപ്പനശാല, ബ്രോഡ്‌വേയ്ക്കു സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്ത വിൽപ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഭാഗങ്ങളിലെ ട്രാവൽ ഏജൻസികൾ, തുണിത്തരങ്ങളുടെ വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കൊച്ചിയിലെ പെന്റാ മേനകയിൽ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയത്.

രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇ.ഡി. സ്ഥിരീകരിക്കുന്നു. മണി എക്സ്‌ചേഞ്ചുകൾ, ജൂവലറികൾ, തുണിക്കടകൾ, മൊബൈൽ വിൽപ്പനശാലകൾ, ട്രാവൽ ഏജൻസികൾ, വിലയേറിയ സമ്മാനങ്ങൾ വിൽക്കുന്നയിടങ്ങൾ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്ന കേന്ദ്രങ്ങളെന്നാണ് കണ്ടെത്തൽ.

അൻപതോളം രാജ്യങ്ങളിൽനിന്നുള്ള ഹവാല ഇടപാടുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് ഇ.ഡി. ഉന്നത വൃത്തങ്ങൾ പറയുന്നത്. 10,000 കോടി രൂപയുടെ ഹവാല ഇടപാടെന്നത് ഏകദേശ കണക്കാണെന്നും റെയ്ഡ് പൂർത്തിയായാൽ ഇതിനെക്കാൾ കൂടുതൽ കണ്ടെത്താനിടയുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week