28.1 C
Kottayam
Sunday, June 7, 2026

വിവാഹം കഴിഞ്ഞ് മണിയറയിൽ കയറിയത് മുതൽ പ്രശ്നങ്ങൾ തുടങ്ങി, ഭർത്താവിന് മറ്റുപല സ്ത്രീകളുമായി ബന്ധം: ഹസ്ന പറയുന്നു

Must read

കൊച്ചി:ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോഴും അതിനെയൊക്കെ തൻറെ മനോധൈര്യം കൊണ്ട് അതിജീവിക്കുവാൻ ശ്രമിച്ച ആളാണ് ഹസ്ന. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. തിരിച്ച് പിടിച്ച ജീവിതത്തിൽ ഹസ്നയ്ക്ക് കൂട്ടായുള്ളത് മകൾ മാത്രം.

അവൾ എന്ന 19 കഥകൾ അടങ്ങുന്ന പുസ്തകത്തിന്റെ ആദ്യത്തെ എഡിഷൻ പൂർത്തീകരിച്ച് രണ്ടാമത്തേതിലേക്ക് കടക്കുമ്പോഴും താൻ അനുഭവിച്ച നോവുകളുടെ കഥയാണ് ഹസ്നയ്ക്ക് പറയാനുള്ളത്. ഫ്ലവേഴ്സ് ടിവിയിലെ ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹസ്ന.

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ ഭർത്താവിന്റെ അമ്മയ്ക്ക് വയ്യാതാവുകയും അതിന്റെ കുറ്റപ്പെടുത്തലുകൾ കേട്ട് ജീവിതം തുടങ്ങേണ്ടി വരികയും ചെയ്ത ഹസ്നയ്ക്ക് പിന്നീട് നേരിടേണ്ടിവന്നത് ദുരിതമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഭർത്താവിനൊപ്പം ആയിരുന്നില്ല

- Advertisement -

അമ്മായിയമ്മയ്ക്ക് കൂട്ടിരുന്നായിരുന്നു താൻ നേരം വെളുപ്പിച്ചതെന്ന് ഹസ്ന ഓർക്കുന്നു. ഭർത്താവിന് മറ്റു പലരും ആയി ബന്ധമുണ്ടെന്നറിഞ്ഞതോടെ പ്രശ്നങ്ങൾ തുടങ്ങി. ചോദിക്കുമ്പോഴൊക്കെ അപ്രതീക്ഷിത മറുപടിയായിരുന്നു ലഭിച്ചത്.

- Advertisement -

ഒരിക്കൽ പോലും തന്നോടൊപ്പം ഉള്ളതോ മകളോടൊപ്പം ഉള്ള ചിത്രമോ അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ഒരിക്കൽ മകൾക്കൊപ്പം ഉള്ള ഒരു ചിത്രം അയാളുടെ സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ അത് സഹോദരിയുടെ കുട്ടിയാണെന്ന മറുപടിയായിരുന്നു അയാൾ മറ്റുള്ളവർക്ക് നൽകിയത്.

ഒരു പെൺകുട്ടി അയാൾക്ക് അയച്ച ചാറ്റിൽ ഇത് ഞാൻ കാണുവാൻ ഇടയായി. എന്നാൽ ഞാൻ ആ പെൺകുട്ടിക്ക് ഞങ്ങൾ മൂന്നുപേരും കൂടി നിൽക്കുന്ന ചിത്രം അയച്ചുകൊടുത്തപ്പോൾ അവൾ കരയുകയായിരുന്നു ചെയ്തത്. ഒരുപക്ഷേ അവളോട് മറ്റാരും ഇതിനു മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു കാണില്ല’, ഹസ്ന പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week