തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇവരെ പടിയിറക്കണം, ഇവരെ ഇനി കേരളത്തിന് സഹിക്കാൻ പറ്റില്ല: ഹരീഷ് പേരടി

പരാതി നൽകിയ വയോധികയെ അപമാനിച്ച വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ സോഷ്യൽ മീഡിയകളിൽ വരുന്നത്. ജോസഫൈനെ പോലെയുള്ളവരെ ഇത്തരമൊരു പദവിയിൽ ഇരുത്തുന്നത് തന്നെ സർക്കാരിന് അപമാനമാണെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ഇപ്പോഴിതാ, എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ്‌ തന്നെ ജോസഫൈനെ പദവിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

”തിരഞ്ഞെടുപ്പിന് മുമ്പ്‌തന്നെ ഇവരെ പടിയിറക്കണം…പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാന്‍ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങള്‍ അന്തം കമ്മികളുടെ അഭിപ്രായം….പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാന്‍ കേരളത്തിന് പറ്റില്ല”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News