KeralaNews

ജലജീവൻ മിഷൻ പദ്ധതി, 8 എക്സിക്യൂട്ടീവ് എൻജിനീയർമാരെ സസ്പെൻ‍ഡ് ചെയ്യാൻ നടപടി

തിരുവനന്തപുരം :എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക‍്ഷൻ ലക്ഷ്യമിട്ട ജലജീവൻ മിഷൻ പദ്ധതി ലക്ഷ്യം കൈവരിച്ചില്ലെന്ന് ആരോപിച്ചു ജല അതോറിറ്റിയിലെ 8 എക്സിക്യൂട്ടീവ് എൻജിനീയർമാരെ സസ്പെൻ‍ഡ് ചെയ്യാൻ നടപടി. 2020–’21 സാമ്പത്തിക വർഷം 21.42 ലക്ഷം ശുദ്ധജല കണ‍ക‍്ഷൻ നൽകാനായിരുന്നു തീരുമാനം.

വനിത ഉൾപ്പെടെ 8 എക്സിക്യൂട്ടീവ് എൻജിനീയർ‍മാരെയാണു സസ്പെൻഡ് ചെയ്യുന്നത്. കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ‍പെട്ടവരാണ് ഇവർ. പാലക്കാട് മാത്രം 3 പേർക്കെതിരെ നടപടി‍യുണ്ടാകും. ഇതിനെതിരെ എൻജിനീയർമാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എൻജിനീയർമാരെ അതോറിറ്റി ബലിയാടാ‍ക്കുകയാണെന്നാണ് അവരുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker