തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരിക്ക് കൊവിഡ്; അതീവ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഹരിപ്രസാദ് നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഡിസംബര്‍ 16ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും ഇദ്ദേഹത്തിന് ബാധിച്ചു. തുടര്‍ന്നാണ് ആരോഗ്യനില മോശമാകാന്‍ തുടങ്ങിയത്.

ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഹരിപ്രസാദ് കൊളേരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News