അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് സെറ്റ് യൂണിഫോം കൂടി

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും രണ്ട് സെറ്റ് യൂണിഫോം കൂടി വാങ്ങുന്നു. ഇതിനായി പണം അനുവദിച്ചു. സാരികള്‍ വാങ്ങുന്നതിന് 5,29,84,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സമ്പുഷ്ട കേരളം പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് യൂണിഫോം സാരികള്‍ വാങ്ങുന്നതിനാണ് പണം അനുവദിച്ചതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി 400 രൂപ വിലയുള്ള കസവ് സാരിക് മാത്രമുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News