കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ വിശാല ബഞ്ചിന് വിട്ട് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ വിധി പ്രസ്ഥാവത്തിന് മുന്നേ തന്നെ വിധി ഇങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് ഹരി കൃഷ്ണന്‍ എന്നയാളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു, നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല… എന്നിങ്ങനെയായിരുന്നു ഹരികൃഷ്ണന്റെ പ്രവചനം. 15 മണിക്കൂര്‍ മുന്‍പ് ഫേസ്ബുക്കിലൂടെയായിരുന്നു ഹരികൃഷ്ണന്റെ പ്രവചനം.
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്.
ഹരികൃഷ്ണന്റെ പോസ്റ്റ്
എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….
1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.
2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…
വിധി പുനഃപരിശോധനക്ക് വിട്ടതിനാല്‍ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…
സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാല്‍ നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമര്‍….
എന്തായാലും പിണറായിക്ക് പണി തന്നെ….