CrimeKeralaNewsRECENT POSTS
മൂന്നു വയസുള്ള പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസുള്ള ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു. ഈ തക്കം നോക്കിയാണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മ മകള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News