ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്. സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പിയ്ക്കാന്‍ എത്തിയിരിയ്ക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു സ്ഥാനാര്‍ത്ഥി.
തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍. തനിക്ക് 11.2കിലോയുടെ സ്വര്‍ണ സമ്പാദ്യമുണ്ടെന്ന് ഇദ്ദേഹം തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ തരത്തിലുള്ള സ്വര്‍ണ്ണമാലകള്‍ക്ക് പുറമേ ഇരു കൈകളിലും സ്വര്‍ണ്ണവളകളും അണിഞ്ഞിരുന്നു.സ്ഥാനാര്‍ത്ഥിയുടെ ഏതാണ്ടെല്ലാ വിരലുകളിലും സ്വര്‍ണ്ണമോതിരങ്ങളുമുണ്ടായിരുന്നു.ചെവിയില്‍ ഒരു ബ്ലൂടൂത്ത് ഉപകരണവും ഘടിപ്പിച്ചാണ് പത്രിക സമര്‍പ്പണത്തിനെത്തിയത്.
നാടാര്‍ ധരിച്ചിരുന്ന ആഭരണങ്ങളില്‍ ഏറ്റവും വലുത് കഴുത്തില്‍ ധരിച്ചിരുന്ന മാലയാണ്.ഈ മാല ഒരു സ്വര്‍്ണ്ണപലകയുമായി ബന്ധിച്ചിരിയ്ക്കുന്ന.ആനകള്‍ക്കും മറ്റും പേരെഴുതുന്ന മാതകയില്‍ നാടാര്‍ എന്ന വാക്ക് പലകയില്‍ കൊത്തിയിട്ടുമുണ്ട്.
എസ്.എസ്.എല്‍.സി വിദ്യാഭ്യാസയോഗ്യത മാത്രമുള്ള നാടാര്‍ ബിസിനസ് ചെയ്യുന്നതായി പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.നേരത്തെ പത്രിക സമര്‍പ്പിയ്ക്കാന്‍ ചെന്നൈയിലെ ഒരു സ്ഥാനാര്‍ത്ഥി പി.പി.ഇ കിറ്റ് ധരിച്ചെത്തി ശ്രദ്ധേയനായിരുന്നു.
,p>തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 26 ന് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.ഏപ്രില്‍ 26 ന് ഒറ്റഘട്ടമായി 38 ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും.കേരളത്തോടൊപ്പം മെയ് 2 നാണ് ഫലപ്രഖ്യാപനം. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പി സഖ്യം പ്രതിപക്ഷ മുന്നണിയായ ഡി.എം.കെ-ഐ.എന്‍.സി സഖ്യത്തെയാണ് നേരിടുന്നത്.നടന്‍ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യവും കരുത്തുകാട്ടാനിറങ്ങുന്നുണ്ട്.