EntertainmentKeralaNews

അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു, ഫേസ് ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

കൊച്ചി:വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാള സിനിമാസ്വാദകരുടെ പ്രിയം നേടിയ നടനാണ് ഹരീഷ് പേരടി (Hareesh Peradi). വർഷങ്ങൾ നീണ്ട സിനിമാ  ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ഹരീഷ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. സാമൂഹിക വിഷയങ്ങളിൽ തന്റേതായി നിലപാടുകൾ തുറന്ന് പറയാൻ മടികാണിക്കാത്ത നടൻ കൂടിയാണ് അദ്ദേഹം. ഇത് പലപ്പോഴും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ ആണെന്നും മലയാളം, തെല്ലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചുവെന്നും ഹരീഷ് കുറിക്കുന്നു. നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്. ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നുവെന്നും നടൻ കുറിച്ചു. ഇതോടൊപ്പം തന്റെ വ്യത്യസ്ത ​ഗെറ്റപ്പിലുള്ള ഫോട്ടോയും ഹരീഷ് പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

​ഹരീഷ് പേരടിയുടെ വാക്കുകൾ

ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു…നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്…സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പൂതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി..

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലാണ് ഹരീഷ് പേരടി ഒടുവില്‍ അഭിനയിച്ചത്.  എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ്  ആന്തോളജിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker