ഹര്‍ദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു. ‘പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഹര്‍ദിക് തന്നെ ജയിലിലാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നും അദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News