ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ

ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) ആണ് ടിഷ്യു വിൽപ്പനയ്ക്ക് വച്ചതെന്നാണ് റിപ്പോർട്ട്.

പത്രസമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്ന ഒരാളാണ് മെസി കളഞ്ഞ ടിഷ്യു പേപ്പർ എടുത്ത് ലേലത്തിൽ വെച്ചതെന്നാണ് വിവരം. ടിഷ്യുവിൽ മെസിയുടെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ടിഷ്യു ലേലത്തിന് വെച്ച വ്യക്തിയുടെ അവകാശവാദം. ടിഷ്യുവിലുള്ള ജനിതക ഘടകങ്ങൾ വഴി മെസിയെ പോലുള്ള ഒരു ഫുട്‌ബോൾ കളിക്കാരനെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു.

അർജന്റീനിയൻ മാസ്റ്റർ ക്ലബിനായി മെസി സൈൻ അപ്പ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പിഎസ്ജി 10 ലക്ഷത്തോളം ലയണൽ മെസി ജേഴ്‌സികളാണ് അവരുടെ സ്റ്റോറുകളിലും ഓൺലൈനിലുമായി വിറ്റത്. ഓരോ മെസി ഷർട്ടിനും 115 മുതൽ 165 യൂറോ വരെയാണ് വില. അർജന്റീനിയൻ ജേഴ്‌സികളേക്കാൾ വിലയുള്ളവയാണ് ഈ ജേഴ്‌സികളെന്നാണ് വിവരം. പിഎസ്ജി മൂന്ന് ദിവസത്തിനുള്ളിൽ 100,000,000 ഡോളർ വരെ ജേഴ്‌സി വിൽപ്പന വഴി സമ്പാദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News