കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഹനാന്‍ ഹനാനി.”ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താകാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണെന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം’. ഇങ്ങനെയായിരുന്നു ഹനാന്റെ വിമര്‍ശനം. ഇതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇപ്പോള്‍ എന്റെ ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് 2 എന്ന പേരില്‍ പുതിയ വീഡിയോയാണ് ഹനാന്‍ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു പ്രതികരണമാണ് ഹനാന്‍ ഈ വീഡിയോയില്‍ ചെയ്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News