താനെ: കോവിഡ്-19 വൈറസില്‍നിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയില്‍. താനെയില്‍നിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പു കടിയേറ്റത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീടിനു പുറത്തുവച്ച് അദ്ദേഹത്തിന് പാമ്പ് കടിയേല്‍ക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ എട്ടാം തീയതിയാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് രോഗം ഭേദമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രി വിട്ട അദ്ദേഹം യേയൂരിലെ ബംഗ്ലാവിലേക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News