24.5 C
Kottayam
Friday, October 25, 2024

ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

Must read

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.

ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെയ്‌റോയില്‍വെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. ഈജ്പിതിന്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം സ്വാഗതാര്‍ഹമാണെന്ന് ഇസ്രയേലും പ്രതികരിച്ചു.

കെയ്‌റോയിലെ ചര്‍ച്ചകള്‍ക്കുശേഷം ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ വ്യാഴാഴ്ച്ച ദോഹയില്‍വെച്ച് ഖത്തര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു; ഒഴിവായത് വൻ അപകടം

തിരുവാലം: ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിൻ്റെ (ട്രെയിൻ നമ്പർ 22504) എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവാലത്തിന് സമീപമാണ് സംഭവമുണ്ടായത്. ഇതോടെ ഈ റൂട്ടിലെ ട്രെയിൻ ​ഗതാ​ഗതം ദീർഘനേരം സ്തംഭിച്ചു....

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരാണ് മരിച്ചത്....

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം; റിലയൻസും എൻവിഡിയയും കൈകോർക്കും

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം. റിലയൻസും എൻവിഡിയ കോർപ്പറേഷനും ഇതിനായി കൈ കോർക്കുന്നു. ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ...

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം: ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ...

വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി....

Popular this week