24.8 C
Kottayam
Thursday, June 4, 2026

ഹലാൽ ശർക്കര വിവാദം:വ്യാജവാർത്ത, നിയമ നടപടിയെന്ന് ദേവസ്വം ബോർഡ്

Must read

തിരുവനന്തപുരം:ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിർമ്മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്.

ശബരിമലയിൽ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാൽ ശർക്കരയാണ് ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ളസോഷ്യൽ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങൾ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. അങ്ങേയറ്റം ഹീനവും അപകീർത്തികരവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് തിരുവിതാം കൂർ ദേവസ്വം കമ്മീഷണർ അറിയിച്ചു.

പ്രസ്തുത നിയമനടപടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചാരണം നടത്തുന്നവർക്ക് മാത്രമായിരിക്കും എന്നും ദേവസ്വം കമ്മീഷ്ണർ അറിയിച്ചു . ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ജനം ടി വി യിലൂടെയും നടക്കുന്ന സൈബർ കുപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫിസർ സന്നിധാനം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week