ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. 1954 ജനുവരി 18ലാണ് പത്മനാഭനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.
2004 ഏപ്രിലില്‍ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച് വല്ലങ്ങി ദേശം പത്മനാഭന് 2.22 ലക്ഷം രൂപയാണ് ഏക്കത്തുക നല്‍കിയത്. തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭന്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ദിച്ചു ദശമി നാളില്‍ നടക്കുന്ന ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് കേശവന്റെ പ്രതിമയില്‍ മാല ചാര്‍ത്തുന്നത് പദ്മനാഭനാണ്. ഗുരുവായൂര്‍ ദേവസ്വം 2002-ല്‍ പത്മനാഭന് ഗജരത്‌നം പട്ടം നല്‍കി ആദരിച്ചു. 2009ല്‍ ഗജ ചക്രവര്‍ത്തി പട്ടവും പത്മനാഭനു ലഭിച്ചു.