ഗുരുഗ്രാം: റിക്ഷയില്‍ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികള്‍ പിന്നാലെ വന്ന കാറിന്റെ മുന്‍ഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ദ്വാരക എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ അപകടമുണ്ടായത്. ഈ റിക്ഷയില്‍ അപകടമാം വിധം ഇരുമ്പ് കമ്പി കയറ്റിക്കൊണ്ടു പോയതാണ് ദുരന്തത്തിനിടയാക്കിയത്.
ഈ റിക്ഷയില്‍ കമ്പികള്‍ നീളത്തില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ കെട്ടിവെച്ചതാണ് അപകട കാരണം. ടാക്‌സിയായി ഓടുന്ന കാര്‍ മുന്‍പില്‍ പോയ ഇ-റിക്ഷയില്‍ കൊണ്ടുപോയ ഇരുമ്പ് ദണ്ഡുകളില്‍ ഇടിക്കുകയും കമ്പികള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചു കയറുകയുമായിരുന്നു. ഒട്ടും സുരക്ഷിതമല്ലാതെ, അപായ ചിഹ്നങ്ങള്‍ വയ്ക്കാതെയാണ് റിക്ഷയില്‍ കെട്ടിടം വാര്‍ക്കുന്നതിനു ഉപയോഗിക്കുന്ന നീളമുള്ള ഇരുമ്പ് കമ്പികള്‍ കെട്ടിവച്ചിരുന്നത്.
അപകടകരമായ രീതിയില്‍ വാഹനത്തിനു പിന്നിലേക്ക് കമ്പികള്‍ തള്ളിയിരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഈ സമയം ഡ്രൈവര്‍ക്കു പുറമേ കാറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടകരമായ രീതിയില്‍ ലോഡ് കയറ്റിക്കൊണ്ടു പോയ ഇ-റിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് പൊലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. യുപി സ്വദേശിയാണ് അപകടത്തില്‍ മരിച്ച കാര്‍ ഡ്രൈവര്‍.
English Summary
A tragic road accident occurred on the Dwarka Expressway in Gurugram, Haryana, on Friday, leaving a car driver dead and a woman passenger seriously injured. The disaster was caused by an iron rod-laden rickshaw moving hazardously ahead of the car. The iron rods pierced through the car’s front windshield, instantly killing the driver. The Gurugram police have registered a case against the rickshaw driver for gross negligence and violation of traffic safety norms, initiating a detailed probe using expressway CCTV footage.


