CrimeKeralaNews

ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം; കത്തി കാട്ടി പണം കവര്‍ന്നു, ജീവനക്കാരന് ഗുരുതര പരിക്ക്

കോട്ടയം: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര്‍ ഭക്ഷണം ചോദിച്ചെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടമ കട അടയ്ക്കുകയാണെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. എന്നാല്‍ അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും കടയിലെത്തി ആക്രമണം അഴിച്ചു വിടുകയായിരിന്നു.

എതിര്‍ക്കാന്‍ ശ്രമിച്ച കടയുടമ രാജു താരയ്ക്കും ജീവനക്കാരനും ആക്രമണത്തില്‍ പരുക്കേറ്റു. ഇവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കടയില്‍ നിന്ന് ആക്രമികള്‍ പണവും അപഹരിച്ചു. ബൈക്കിലാണ് രണ്ടംഗ സംഘം എത്തിയത്. ആക്രമണത്തില്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഹോട്ടലിലെ സി.സി.ടിവിയില്‍ ആക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button