23.9 C
Kottayam
Thursday, June 4, 2026

കൊല്ലത്ത് പട്ടാപ്പകല്‍ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാവിളയാട്ടം; എ.എസ്.ഐയ്ക്ക് വെട്ടേറ്റു

Must read

കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ പട്ടാപ്പകല്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് വെട്ടേറ്റു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിന് നേരേയാണ് ആക്രമണമുണ്ടായത്. വീടുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം ഉമയനല്ലൂര്‍ പള്ളിക്ക് സമീപം എത്തി പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് പോലീസിനുനേരെ ഇയാള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വടിവാള്‍ ചുഴറ്റിയപ്പോഴായിരുന്നു പോലീസുകാരന് വെട്ടേറ്റത്. പിന്നാലെ ഇയാള്‍ പോലീസിന് നേരേ മരക്കഷ്ണം വലിച്ചെറിയുകയും ചെയ്തു.

ഉമയനല്ലൂര്‍ കുടിയിരുത്തുവയല്‍ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ സമീപത്തെ ഉമയനല്ലൂര്‍ കനാലിനകത്തേക്ക് കയറി ഒളിച്ചു. പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടും ഇയാളെ പുറത്തെത്തിക്കാനായില്ല. പിന്നീട് കൂടുതല്‍ പോലീസ് സൈന്യവും ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ എഎസ്ഐ ബിജുവിന്റെ നില ഗുരുതരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week