ലിയോണ്‍: ഫ്രാൻസിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ. ഫ്രാന്‍സ് ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനു നേരെ വെടിവെയ്പ്പ്. എന്നാൽ വെടിയുതിര്‍ത്തയാളെ പോലീസ് പിടികൂടി യാതായി ഫ്രഞ്ച് പോലീസ് വൃത്തങ്ങൾ. അതേസമയം വെടിവയ്പിന്റെ കാരണമെന്താണെന്ന് വ്യക്തമായില്ലെന്നും പോലീസ് അറിയിച്ചു. നേരത്തെ, ലിയോണ്‍ മേയറും ഇക്കാര്യം പങ്കുവച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാൽ കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയതെന്നാണ് വിവരം. വെടിവയ്പില്‍ വൈദികനു ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലിയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളി തിരുക്കര്‍മങ്ങള്‍ക്കുശേഷം പൂട്ടുകയായിരുന്ന വൈദികനെയാണു അഞ്ജാതന് വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഫ്രാന്‍സിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ മൂന്ന് പേര് കൊല്ലപ്പെടനാനിടയായ ഭീകരാക്രമണത്തിനെതിരെ യൂറോപ്പിലാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ ആക്രമണം.