25.5 C
Kottayam
Friday, September 27, 2024

വടക്കേ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ എസ്ഐയുടെ തോക്കും തിരയും നഷ്ടമായി; ദുരൂഹത, അന്വേഷണം

Must read

ഭോപ്പാൽ: മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതിൽ ദുരൂഹത. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടർ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരൻ മൊഴി നൽകിയതോടെയാണ് വിവാദം മുറുകിയത്. തോക്ക് തപ്പി പൊലീസ് സംഘം ഇപ്പോഴും രാജസ്ഥാനിൽ തുടരുകയാണ്.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആർ ബറ്റാലിയനിലെ എസ്ഐ വിശാഖിൻറെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയുമാണ് കാണാതായത്. ഉറക്കമെഴുന്നേറ്റ് നോക്കുന്നതിനിടെയാണ് തോക്കും തിരയും നഷ്ടമായത് അറിയുന്നതെന്നാണ് വിശാഖ് പറയുന്നത്.

സംഘത്തിൻറെ ചുമതലയുള്ള കെഎപി മൂന്നാം ബറ്റാലിയൻ കമാണ്ടൻറിനെ വിശാഖ് വിവരം അറിയിച്ചു. കേരള പൊലീസ് ട്രെയിൻ അരിച്ചുപെറുക്കി അന്വേഷണം നടക്കുന്നതിനിടെ എംഎസ്എപിയിലെ ഒരു എസ്ഐ ഒരു പ്രധാനം വിവരം കമാണ്ടൻറിനെ അറിയിക്കുന്നത്.

എസ് എ പി ക്യാമ്പിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഒരു ഇൻസ്പെക്ടർ വിശാഖിൻറെ തോക്കും തിരയും അടങ്ങിയ ബാഗ് പുറത്തേക്കെറിയുന്നത് കണ്ടു എന്നായിരുന്നു ഈ മൊഴി. ഇതോടെ സംഭവത്തിന്റെ സ്ഥിതി ഗൗരവ സ്വഭാവത്തിലായി. പിന്നാലെയാണ് കമാണ്ടൻറ് ബറ്റാലിയൻ ചുുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ വിവരം അറിയിക്കുന്നത്.

എന്നാൽ എസ്ഐ പറഞ്ഞത് കള്ളമെന്നും എസ്ഐയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എപി ഇൻസ്പെകടർ എഡിജിപിക്ക് പരാതി നൽകി. മധ്യപ്രദേശ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ട്രെയിൻ പോയ വഴികളിലെല്ലാം കേരള പൊലീസ് സംഘം പരിശോധന നടത്തുകയാണ്. എന്താണ് തോക്കിനും തിരക്കും സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week