‘നന്ദിയുണ്ട് അഹമ്മദ് കുട്ടി, കാതൽ ക്രിസ്ത്യാനികൾക്കെതിരെ; ഭീഷ്മപർവ്വവും’; മമ്മൂട്ടിക്കെതിരെ കാസ
കൊച്ചി:മമ്മൂട്ടിക്കും കാതൽ സിനിമയ്ക്കുമെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ സംഘടന ( കാസ). സിനിമയിലെ സ്വവർഗാനുരാഗ പ്രണയവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളായി അവതരിപ്പിച്ചതിനെതിരെയുമാണ് വിമർശനം. മമ്മൂട്ടിയെ അഹമ്മദ് കുട്ടി എന്ന് വിളിച്ചുകൊണ്ട് ഫേസ്ബുക്കിലൂടയാണ് സിനിമയ്ക്കെതിരെ സംഘടന രംഗത്തെത്തിയത്. കുറിപ്പ് വായിക്കാം.
നന്ദിയുണ്ട് അഹമ്മദ് കുട്ടി , അങ്ങ് തന്നെ നിർമ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതൽ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ രണ്ട് ഗുദ ഭോഗികളായ സ്വവർഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികൾ ആക്കിയെങ്കിലും അവരെ സൺഡേ സ്കൂൾ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചർച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവർഗ അനുരാഗ കമ്പനിയുടെ ഭാഗമാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്.
രണ്ട് ഉപ നായകന്മാരെ ക്രിസ്ത്യാനികളായ സ്വവർഗ്ഗ അനുരാഗികൾ ആക്കിയിട്ട് അവരെ സന്മാർഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളിൽ ആയിരുന്നു മമ്മൂട്ടിയെങ്കിൽ ഭീഷ്മപർവ്വം പോലെ ഒന്നുകൂടി പൊളിച്ചേനെ !
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം . അത്തരത്തിൽ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം അതിനുശേഷം വീണ്ടും ഇതാ ഗൂഢ ലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം ” കാതൽ ” .
കേന്ദ്ര കഥാപാത്രമായ നായകൻ സ്വവർഗ്ഗ ഭോഗി ക്രിസ്ത്യാനി , നായകൻറെ സ്വവർഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗ അനുരാഗം കുടുംബ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗ അനുരാഗത്തെ ന്യായീകരിക്കാനും തൻറെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്. മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ്.
സിനിമയുടെ കഥ വായിച്ച് കേൾക്കുന്ന പതിവ് താങ്കൾക്ക് ഉള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തിൽ ആഴ്ചയിൽ രണ്ടും മൂന്നും വരുന്ന വാർത്തകൾ വന്നിട്ടില്ല എന്ന് മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും ഒന്നും മാനത്ത് നിന്നും പൊട്ടി വീണവർ അല്ലല്ലോ ഈ കേരളത്തിൽ തന്നെ ജീവിക്കുന്നവരല്ലേ.പിന്നെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ പ്രമാണം. നടക്കട്ടെ !പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്.
NB- ഭീഷ്മപർവ്വം എന്ന സിനിമ കണ്ടശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് അൾത്താരയുടെ മുന്നിൽ നിന്ന് വൈദികരെ കൊണ്ടും കന്യാസ്ത്രീകളെ കൊണ്ടും എന്തിന് പാവം സൂസപാക്യം പിതാവിനെ കൊണ്ടുവരെ ചാമ്പിച്ച എല്ലാ മൊതലുകളോടും, ഔദ്യോഗിക അംഗീകാരത്തിൻറെ തഴമ്പ് ഉള്ള സർവ്വ ക്രിസ്ത്യൻ യുവജന സംഘടനകളോടും ഞങ്ങൾക്ക് പറയാനുള്ളത് ഈ സിനിമ കണ്ട ശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് പഴയതുപോലെ ഇറങ്ങരുത് , സംഗതി അസന്മാർഗികമാണ്.