HealthNews

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കരുത്; വൈകീട്ട് അഞ്ച് മണിക്ക് ശേഷം നല്‍കരുത്; കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. കോവാക്സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്.

പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രമേ വാക്സിനേഷന്‍ നടത്താന്‍ പാടുളളൂ
2. ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്സിന്‍ നല്‍കിയോ, അതേ വാക്സിന്‍ മാത്രമേ രണ്ടാമതും നല്‍കാവൂ. മാറി നല്‍കരുത്.
3.വാക്സിന്‍ നല്‍കുമ്‌ബോള്‍ എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‌ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉളള ആളുകള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

4.ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്സിന്‍ നല്‍കരുത്.
5.ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കരുത്
6.വൈകീട്ട് അഞ്ച് മണിക്ക് ശേഷം നല്‍കരുത്
7.പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
8.വാക്സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം
9. വാക്സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്ക്കണം. തണുത്ത് ഉറയാന്‍ പാടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker