കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് സ്ഥലത്തെത്തി റൂട്ട് മാപ്പ് നടത്തി

കോട്ടയം: പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ യാത്രാസൗകര്യമൊരുക്കണമെന്ന ആവശ്യവുമായാണ് മുന്നൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി റൂട്ട് മാര്‍ച്ച് നടത്തി.

ഉന്നത ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി സംസാരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഉടന്‍ സൗകര്യമൊരുക്കുമെന്നും അതുവരെ താമസ സ്ഥലങ്ങളില്‍ തുടരാനും പോലീസ് തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു.

സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതെന്നുള്ള മുന്നറിയിപ്പുകള്‍ മൈക്കിലൂടെ വാഹനത്തില്‍ നല്‍കുന്നുണ്ട്. കടുവാക്കുളത്ത് 250 ഓളം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് നാട്ടിലെത്താന്‍ സൗകര്യം തേടി തെരുവിലിറങ്ങിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News