ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ പിടിയിൽ

കിട്ടുന്ന ശമ്പളം മുഴുവന്‍ ചിലവിട്ടത് ലഹരി വാങ്ങാന്‍; യുവാവ് ലഹരിക്ക് അടിമയായതോടെ ജോലി പോയി; പിന്നാലെ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍: കയ്യോടെ പൊക്കി പോലിസ്

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ശശിധര്‍ ആണ് പിടിയിലായത്. ലഹരിക്ക് അടിമയായതോടെ യുവാവിന്റെ ജോലി പോയി. ഇതോടെ നാച്ചാരത്തെ സ്വന്തം വീട്ടിലാണ് യുവാവ് കഞ്ചാവ് ചെടി വളര്‍ത്തിയത്. വിവരമറിഞ്ഞ് എക്‌സൈസ് സംഘം യുവാവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

പഠിച്ചിറങ്ങിയ ഉടന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ തന്നെ യുവാവിന് ജോലി ലങിച്ചു. എന്നാല്‍ ലഹരിയ്ക്ക് അടിമയായ യുവാവ് മാസശമ്പളം മുഴുവന്‍ ഉപയോഗിച്ച് ലഹരി വാങ്ങി. ലഹരിയ്ക്ക് അടിമയായതോടെ ജോലി പോയി. പിന്നാലെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഇതോടെയാണ് സ്വന്തം വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി തന്നെ വളര്‍ത്താന്‍ തീരുമാനിച്ചത്. സി.എച്ച്.ശശിധര്‍ എന്ന യുവാവാണ് കഞ്ചാവ് ചെടിയുമായി അറസ്റ്റിലായത്.

കഞ്ചാവ് വാങ്ങാനുള്ള പണം ഇല്ലാതെ വന്നതോടെയാണ് വീട്ടിലെ ടെറസില്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയത്. വീട്ടിലെ ടെറസില്‍ യുവാവ് കഞ്ചാവ് വളര്‍ത്തുന്നെന്ന വിവരമറിഞ്ഞ് എസ്‌ഐ ബാലരാജിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ശശിധറിന്റെ വീട്ടിലെത്തിയത്. ഇവിടെ നിന്ന് 17 കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു. ചില ചെടികള്‍ പൂവിടാന്‍ തുടങ്ങിയിരുന്നെന്നും ചില ചെടികള്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളര്‍ന്നിട്ടുണ്ടെന്നും ഏകദേശം 10 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

അതേസമയം ഹൈദരാബാദില്‍ മറ്റൊരു സംഭവത്തില്‍ കഞ്ചാവുമായി രണ്ട് ബിടെക് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബണ്ടി അരുണ്‍ കുമാര്‍, ബി. അഷിഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News