നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു

നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം: 30കാരിയുടെ മരണത്തില്‍ ഞെട്ടി സിനിമാ ലോകം

ഹരിയാന: ഹരിയാന്‍വി നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു. 30-ാം വയസ്സിലാണ് നടിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച ദിവ്യാങ്ക, ഹരിയാന്‍വി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 50തിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ മസൂം ശര്‍മയുമായുള്ള കൂട്ടുകെട്ടുകള്‍ ഏറെ പ്രശംസ നേടിയിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ ബന്ധുക്കള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ 1.3 മില്യന്‍ ഫോളോവേഴ്‌സുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News