News

ബലാകോട്ടിലെ എയര്‍ സ്‌ട്രൈക്ക് ഹീറോ അഭിനന്ദന്‍ വര്‍ധമാന് വിരചക്ര

ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീര്‍ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങള്‍ക്ക് സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യന്‍ സൈനിക ബഹുമതിയാണ് വീരചക്ര. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മെഡല്‍ കൈമാറിയത്. പുല്‍വാമ ഭീകരാക്രമങ്ങള്‍ക്ക് പിന്നാലെ 2019 ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ച് ഇട്ടിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടില്‍ താഴേക്ക് ചാടി. പാക് അധീന കശ്മീരില്‍ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവില്‍ വയ്ക്കുകയായിരുന്നു. മിഗ്-21 യുദ്ധവിമാനത്തിലാണ് അഭിനന്ദന്‍ പാക് സേനയെ പ്രതിരോധിച്ചത്. ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയച്ചത്.

തിരികെ എത്തിയ ശേഷം അഭിനന്ദന്‍ വര്‍ധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി വ്യോമസേന സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ശ്രീനഗര്‍ കേന്ദ്രമായുള്ള യൂണിറ്റ് 51 സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസനേ ബാലാകോട്ട് ഭീകരകേന്ദ്രങ്ങളില്‍ ബോംബ് ഇട്ടത്.

ഇതിന് പിന്നാലെയാണ് ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക്സിതാന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനാണ് വെടിവച്ച് ഇട്ടത്. ഇതിന് പിന്നാലെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ നിയന്ത്രിച്ചിരുന്ന മിഗ്-21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button