KeralaNews

കുഞ്ഞിന്റെ മണമുള്ള ഉടുപ്പുകള്‍ കെട്ടിപ്പിടിച്ച് കരയുന്ന ആന്ധ്രയിലെ ദമ്പതികള്‍, അവരെയോര്‍ത്താണ് ദുഃഖം; വൈറല്‍ കുറിപ്പ്

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിച്ചത് കഴിഞ്ഞ ദിവസമാണ്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. എന്നാല്‍, കുഞ്ഞിനെ തിരിച്ചെത്തിച്ചതോടെ വിഷയത്തില്‍ രണ്ട് തട്ടിലാണ് സോഷ്യല്‍ മീഡിയ. ഒരുവര്‍ഷമായി പൊന്നുപോലെ വളര്‍ത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കൊപ്പമാണ് ഭൂരിഭാഗം പേരും.

ഇപ്പോഴിതാ, സംഭവത്തില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ആന്ധ്ര ദമ്പതികള്‍ക്ക് സഹായം നല്‍കിയ സിബി ബോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷയൊക്കെ നല്‍കിയതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വന്ന് ആന്ധ്ര ദമ്പതികള്‍ മുന്‍ഗണനാക്രമം നോക്കുകയും തന്നെക്കൊണ്ട് അഡോപ്ഷന്‍ സെന്ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന സിബി ബോണി പറയുന്നു. കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്‌മെന്റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോവുന്ന കാര്യം പറയുകയും ചെയ്തുവെന്ന് സിബി ഓര്‍ത്തെടുക്കുന്നു.

സിബി ബോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാല്‍ ഒരു കാര്യം പറയാതെ പോവാന്‍ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാന്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്കു ഞ്ഞിനെ ദത്തെടുക്കാനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങള്‍ക്ക്ഇനി കുട്ടികള്‍ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭര്‍ത്താവും കൂടെ അക്ഷയയില്‍ വന്നു. മേശക്കരില്‍ ഇരുന്ന്ഓരോന്നും ശ്രദ്ധാപൂര്‍വ്വം നോക്കുമ്പോള്‍ ഇവര്‍ക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാര്‍ഡ് മെമ്പര്‍ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വര്‍ഷങ്ങള്‍ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തില്‍ നിന്ന്പലപ്പോഴും ചികിത്സ ചെയ്ത്പ്ര തീക്ഷകള്‍ അസ്തമിച്ച്ക ടക്കെണിയില്‍ ആകുമ്പോഴാണ്ഇങ്ങനെയൊരു തീരുമാനത്തിലവര്‍ എത്തുന്നത് ..ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുമ്പോള്‍ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം …

എന്താണ് നിങ്ങളുടെ മുന്‍ഗണന പ്രായം? സെക്‌സ്? ചെറിയ കുട്ടി മതി നമുക്ക് പെണ്‍കുഞ്ഞ് മതിയെന്ന് അത് ആദ്യം വയ്ക്കാം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ കണ്ണില്‍ നിന്ന് സന്തോഷ കണ്ണീരാവണം അയാള്‍ കരഞ്ഞു..അതു കണ്ട്അയാളുടെ ഭാര്യയും കരഞ്ഞു പോയി… രണ്ടു പേരുടെയും കണ്ണീര്‍ കണ്ടപ്പോള്‍ ഞാനും നിശബ്ദയായി എന്റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചില്‍ വന്നു.. അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീല്‍ ചെയ്ത സംഭവം ആദ്യമാണ്..ഭര്‍ത്താവിന്റെ കൈയ്യില്‍ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷന്‍ ഫോം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്… കൃത്യമായ ഇടവേളകളില്‍ വന്ന് മുന്‍ഗണന ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷന്‍ സെന്ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയുംഒക്കെ ചെയ്യുമായിരുന്നു.

കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്‌മെന്റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോണ കാര്യം പറഞ്ഞു..പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാന്‍ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയില്‍ ബേക്കറിയില്‍ നില്‍ക്കുമ്പോഴാണ് ..സിബി..ന്ന വിളികേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയത്… അത് അവരായിരുന്നു ആ ദമ്പതികള്‍ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ്എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയില്‍ നിന്നു ഫ്‌ലാനല്‍ മാറ്റി കാണിച്ചു തന്നു മോള് നില്‍ക്കുന്നത് കണ്ട് കാണിക്കാന്‍ വന്നതാണ്

എനിക്ക് സന്തോഷം അടക്കാനായില്ല : അവര്‍ക്ക് അങ്ങനെ തോന്നിയല്ലോ.. കാലില്‍ സ്വര്‍ണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു : കൈ നീട്ടിയപ്പോഴേക്കും എന്റെ കൈകളിലേക്ക് ചാഞ്ഞു..ഞാനവരെ നോക്കിഅടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ :അവര്‍ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്ന് നടന്ന് പോകുന്നത് ഞാന്‍ നോക്കി നിന്നു ..

പറഞ്ഞു വന്നത്ഇത്രയും സന്തോഷത്തിലുള്ള രക്ഷകര്‍ത്താക്കളില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തിമാറ്റിയാലുള്ള ആ മെന്റല്‍ ട്രോമ എത്ര വലുതായിരിക്കും ..മനസു നിറയെ ആന്ധ്രയിലെ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച് കരയുന്ന അവരെയോര്‍ത്താണ് ..ഞാനീ രാത്രിയില്‍ സങ്കടപ്പെടുന്നത്..മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലുംഅത് പൂര്‍ണ്ണമാകുവാന്‍ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല..അമ്മയെക്കാള്‍ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാന്‍ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യര്‍ക്ക് ശക്തി നല്‍കണേ …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker