27.4 C
Kottayam
Thursday, June 4, 2026

മാല ചാർത്തുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു; വിവാഹം വേണ്ടെന്ന് വെച്ച് വരനും കുടുംബവും

Must read

ബെംഗവിവാഹ ചടങ്ങിൽ വരൻ ( groom)മാല ചാർത്തുന്നതിനിടയിൽ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു(bride). കർണാടകയിലാണ് സംഭവം. മെയ് 25 നായിരുന്നു വിവാഹം(Wedding). 500 ഓളം അതിഥികളാണ് വിവാഹത്തിന് എത്തിയിരുന്നത്. വധുവിന്റെ പെരുമാറ്റം അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വരനും ബന്ധുക്കളും വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

വിവാഹ ചടങ്ങുകൾ ആരംഭിച്ചതിനു ശേഷം വരനും വധുവും പരസ്പരം മാലയിടുന്നതിനിടയിലായിരുന്നു സംഭവം. വധുവിന്റെ കഴുത്തിൽ മാലയിട്ട ഉടനെ വധു പിന്നോട്ട് നീങ്ങി മാല ഊരി വലിച്ചെറിഞ്ഞ് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. മാലയിടുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നായിരുന്നു വധു മാല ഊരിയത്.

എന്നാൽ വധുവിന്റെ പ്രവർത്തി വരനും ബന്ധുക്കൾക്കും അവമതിപ്പുണ്ടാക്കി. തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് വരനും കൂട്ടരും പിന്മാറിയതോടെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദവുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തിൽ വരന്റെ ബന്ധുക്കൾ ഉറച്ചു നിന്നു. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ തയ്യാറാക്കിയ ഭക്ഷണം അടുത്തുള്ള സ്കൂളിൽ വിതരണം ചെയ്തു.

- Advertisement -

അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തിൽ, വിവാഹ ചടങ്ങിനിടെ വരന്റെ വിഗ്ഗ് അഴിഞ്ഞു വീണതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിലായിരുന്നു സംഭവം. വിവാഹച്ചടങ്ങുകൾ ഏകദേശം പകുതി ആയപ്പോഴാണ് വരന് കഷണ്ടിയുണ്ടെന്ന കാര്യം വധു തിരിച്ചറിഞ്ഞത്. ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ്​ താഴെ വീഴുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും മറച്ചുവെച്ചെന്നാരോപിച്ചാണ് യുവതിയുടെ പിന്മാറ്റം.

- Advertisement -

വീട്ടുകാർ പരമാവധി പരിശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവിൽ പ്രദേശത്തെ ലോക്കൽ പോലീസും സംഭവത്തിൽ ഇടപെട്ടു. പക്ഷേ വധു തന്റെ നിലപാടിൽ ഉറച്ചു നിന്നു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തും യോഗം വിളിച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കായി 5.66 ലക്ഷം രൂപ ചെലവഴിച്ചതായി വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു. ഈ പണം പിന്നീട് വരന്റെ വീട്ടുകാർ അവർക്ക് തിരികെ നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week