News

താലി കെട്ടുന്നതിനിടെ വരന്‍ തന്നില്‍ നിന്നൊളിപ്പിച്ച ആ രഹസ്യം വധു കണ്ടു! പെണ്‍കുട്ടി ബോധം കെട്ടുവീണു, വിവാഹം മുടങ്ങി

ഇറ്റാവ: തന്നില്‍ നിന്ന് വരന്‍ മറച്ചു വെച്ച തലയിലെ വിഗ്ഗ് കണ്ട് വിവാഹ ദിവസം വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ ഈ വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ചയാണ് സംഭവം. അജയ് കുമാര്‍ എന്ന യുവാവിന്റെ വിവാഹമാണ് കഷണ്ടി കാരണം മുടങ്ങിയത്. താലി കെട്ടുന്നതിനിടയിലാണ് വരന്‍ വിഗ് ധരിച്ചത് വധു കാണുന്നത്.

മാല കഴുത്തിലണിയുന്നതിന് വേണ്ടി നിരവധി തവണ വിഗിന് ഇളക്കം തട്ടാത്ത രീതിയില്‍ തലപ്പാവ് അഡ്ജറ്റ് ചെയ്തതോടെയാണ് വധുവിന് കാര്യം മനസിലായത്. ഇതോടെ മണ്ഡപത്തില്‍ വധു തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പരിശ്രമിച്ചെങ്കിലും ബോധം വീണ ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

കഷണ്ടിയാണ് എന്ന വിവരം മറച്ചുവച്ചതാണ് വധുവിനെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നാണക്കേടുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനാവുമായിരുന്നുമെന്നാണ് യുവതിയുടെ പ്രതികരണം. ഇതാദ്യമായല്ല ഒരു വധു തന്റെ വിവാഹത്തില്‍ നിന്നും പിന്മാറുന്നത്. വരന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയില്‍ ഒരു വധു കഴിഞ്ഞ വര്‍ഷം തന്റെ വിവാഹം നിര്‍ത്തിവച്ചു.

ചടങ്ങിനിടെ വരന്‍ മാല എറിഞ്ഞതാണ് വധുവിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന്, ഇരു കുടുംബങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളുകള്‍ വധുവിനെ വിവാഹം കഴിക്കാന്‍ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഉറച്ചുനിന്നു, അവളുടെ മനസ്സ് മാറിയില്ല. മറ്റൊരു സംഭവത്തില്‍, തന്റെ വിവാഹത്തില്‍ മദ്യപിച്ച് നാഗിന്‍ നൃത്തം ചെയ്യാന്‍ വരന്‍ തീരുമാനിച്ചതോടെയാണ് വധു വിവാഹം വേണ്ടെന്നു വെച്ചത്. ഇത് വധുവിനെ വളരെയധികം നാണംകെടുത്തി, വരനോട് മടങ്ങിപ്പോകാന്‍ അവള്‍ ആവശ്യപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button