ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം; കോഴിക്കോട് ഗ്രോ വാസു അടക്കം അറുപത് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ വാസു അടക്കമുള്ള അറുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഹര്‍ത്താലില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാട്ടി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തന്‍പാറ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ നൂറോളം പേരെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 130-ഓളം പേരെ കരുതല്‍ തടങ്കലിലും വെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News