തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്ക് നിയമം എതിരെന്നാണ് നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ പറഞ്ഞത്. ഇത് സര്‍ക്കാരിന്റെ നയമല്ലെന്നും കാഴ്ച്ചപാട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനങ്ങള്‍ വായിച്ചപ്പോള്‍ ഡെസ്‌കിലടിച്ചാണ് ഭരണപക്ഷം നയപ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. നയപ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ കടലാസ് രഹിത സഭ നടപ്പാക്കിയതില്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. മാത്രമല്ല സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു
നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്‌ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തി. ഗവര്‍ണറെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടോടെ ഗവര്‍ണറെ തിരിച്ച് വിളിക്കുക, ഭരണഘടനയുടെ ആമുഖം എന്നിവ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചത്.