28.9 C
Kottayam
Sunday, May 12, 2024

കാലിക്കറ്റ്‌ സർവകലാശാലയിലെ ബാനർ അഴിച്ചു മാറ്റണം, വിശദീകരണം തേടി ഗവർണർ

Must read

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരായി എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്.

ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാൻ നിർദ്ദേശം നൽകി. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി ബാനറുകൾ അഴിച്ചു മാറ്റത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടർന്നാണ് രാജ്യസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു വി സിയോട് വിശദീകരണം തേടാൻ നിർദേശിച്ചത്.

എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത് എങ്കിലും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് പ്രതിഷേധം ഉണ്ടാകില്ലെന്നാണ് സൂചന. വഴി നീളെ നാളെയും കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസിൻ്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week