തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേമ വികസന പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഒമ്പതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചതിനാല്‍ നയത്തിലോ വികസന ലക്ഷ്യങ്ങളിലോ മാറ്റമുണ്ടാകില്ല.
കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ക്ഡൗണില്‍ നഷ്ടം നേരിടുന്ന മേഖലകള്‍ക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ എത്താതിരുന്ന രണ്ട് എംഎല്‍എമാര്‍ വെള്ളിയാഴ്ച സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാന്‍, നെന്മാറ എംഎല്‍എ കെ. ബാബു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മേയ് 24ന് മൂന്നു എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് ബാധിതനായി വിശ്രമത്തില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.