44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 1,86,364 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,57,20,660 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടകയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്- 4.02 ലക്ഷം പേര്‍. തമിഴ്നാടാണ് തൊട്ടുപിന്നില്‍. 3.13 ലക്ഷം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ 3.03 ലക്ഷം പേരും കേരളത്തില്‍ 2.42 ലക്ഷം പേരും രോഗബാധിതരാണ്. ആന്ധ്രയില്‍ 1.86 ലക്ഷം പേരാണ് കൊവിഡ് ബാധിതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News