അടിയന്തര നിമയസഭാ സമ്മേളനത്തിന് അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കര്‍ എത്തിയത്. സ്പീക്കറേയും ഗവര്‍ണര്‍ അതൃപ്തി അറിയിച്ചിരുന്നു.

ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ അനുമതി നല്‍കുന്നത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു.

തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി. സംഭവത്തില്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ അനുമതി നിഷേധിച്ച് ഫയല്‍ മടക്കി അയയ്ക്കുകയായിരുന്നു. പ്രത്യേക സഭ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭരണഭക്ഷവും പ്രതിപക്ഷവും ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News