ബിരുദം പാതിവഴിയില്‍ മുടങ്ങിയതിന്റെ നഷ്ടബോധത്തിലേക്കു നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ചര്‍ച്ചയായി ഡോ. ആസാദിന്റെ കുറിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ നിയുക്ത മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസ പ്രവാഹമാണ്. സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖരാണ് 21-കാരിയുടെ ഈ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ നേട്ടങ്ങള്‍ ആര്യാ രാജേന്ദ്രന്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ എങ്ങനെ ബാധിക്കും എന്നു ചോദിക്കുകയാണ് ഡോ. ആസാദ്.

ഇരുപത്തിയൊന്നുകാരിയായ ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിന്റെ മേയറാകുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ആര്യക്ക് ഈ പദവിയില്‍ ഇരുന്നുകൊണ്ട് തന്റെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ? എന്നതാണ് ഡോ. ആസാദിന്റെ ആദ്യത്തെ ചോദ്യം. ഇത് ആര്യയുടെ പഠനത്തെ ബാധിക്കില്ലെ എന്ന ആശങ്ക പങ്കുവെക്കുന്ന അദ്ദേഹം ബിരുദം പാതിവഴിയില്‍ മുടങ്ങിയതിന്റെ നഷ്ടബോധത്തിലേക്കു നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെയെന്നും പറഞ്ഞുവെയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News