തിരുവനന്തപുരം:ഓൺലൈൻ ഗെയിംമിങ്ങിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.
പോലീസിന്റെ മേൽനോട്ടത്തിലാവും സെന്ററുകൾ ആരംഭിക്കുക. റെയ്ഞ്ച് തലത്തിൽ തുടങ്ങുന്ന ഇത്തരം കേന്ദ്രങ്ങൾ ജില്ലാതലത്തിൽ വ്യാപിപ്പിക്കും. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട കുട്ടികളുടെ കൃത്യമായ കണക്കുകൾ അറിയില്ല. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
നിയമസഭയിലെ ചോദ്യോത്തരവേളയിൽ എ.എൻ ഷംസീർ, ലിന്റോ ജോസഫ് എന്നീ അംഗങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News