ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന്; ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവ്

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിണാണെന്ന് കാട്ടി റവന്യൂവകുപ്പാണ് ഉത്തരവിറക്കിയത്.

2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News